കെ.എസ്.ഇ.ബി പൂക്കാട്, കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴര മുതല്‍ വൈകുന്നേരം നാല് മണഇവരെ മനയടത്ത് പറമ്പില്‍, ക്രിസ്ത്യന്‍ പള്ളി, ദാസ് ആര്‍കേര്‍ഡ്, പതിനാലാം മൈല്‍, ഇ.വി.ചാര്‍ജിങ് സ്റ്റേഷന്‍, ആപ്‌കോ ഹ്യൂണ്ടായി, സി.എം.ഐസ് പ്ലാന്റ്, ഇട്ടാര്‍മുക്ക്, വലിയമങ്ങാട്, ഫിഷര്‍മെന്‍ കോളനി, ചെറിയമങ്ങാട് അമ്പലം, കെ.കെ.ഐസ് പ്ലാന്റ്, ഗംഗേയം ഐസ് പ്ലാന്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാലുമണിവരെ അരങ്ങാടത്ത് ടൗണ്‍, ശ്രീരാമകൃഷ്ണ മഠം, പ്രിന്‍സ് ബാര്‍, അപ്പൂസ് കോര്‍ണര്‍, പുനത്തുംപടിക്കല്‍, വസന്തപുരം, മാടാക്കര എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം മൂന്നുവരെ തിരുവങ്ങൂര്‍ ടെമ്പിള്‍, ചെമ്മന, തുവ്വക്കോട് പോസ്റ്റ് ഓഫീസ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ എല്‍.ടി ലൈന്‍ മെയിന്റനന്‍സിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
രാവിലെ ഒമ്പതുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ കരിവീട്ടില്‍ താഴെ, കരിവീട്ടില്‍ ടവര്‍ പരിധികളില്‍ എച്ച്.ടി ലൈനിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം മുറിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.