കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 04 തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും. കോരപ്പുഴ, വള്ളില്‍കടവ്, കണ്ണത്താരി, കാട്ടില്‍പീടിക, മലബാര്‍ഐസ്, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കണ്ണങ്കടവ്, അഴിക്കല്‍, കൃഷ്ണകുളം, അണ്ടിക്കമ്പനി, കോള്‍ഡ് ത്രെഡ്, പള്ളിയറ, രാമകൃഷ്ണ റോഡ് എന്നിവിടങ്ങളിലാണ് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങുക. പതിനൊന്ന് കെ.വി വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിയാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.