കാറ്റടിച്ച് മരങ്ങൾ വീണു; കൊയിലാണ്ടി നഗരത്തിൽ വൈദ്യുതി നിലച്ചിട്ട് മണിക്കൂറുകൾ


കൊയിലാണ്ടി: കാറ്റടിച്ചു മരങ്ങൾ വീണതോടെ കൊയിലാണ്ടിയിൽ ഇന്ന് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. ‘പലയിടങ്ങളിലും മരം വീണത് മൂലമാണ് മുടക്കമുണ്ടായതെന്നും അത് മുറിച്ചു മാറ്റുകയും വിവിധയിടങ്ങളിൽ വൈദ്യുതി പുനസ്ഥാപിച്ചെന്നും’ കെ.എസ്.ഈ.ബി സബ് എൻജിനിയർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി ടൗൺ ഭാഗത്തു നാലു മണിയോടെ വൈദ്യുതി പുനസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതുമൂലം നിരവധി വ്യാപാരികൾ ബുദ്ധിമുട്ടിലായി. നഗരത്തിലെ പല ഓഫീസുകളുടെ പ്രവർത്തനവും അവതാളത്തിലായി.

ഇന്നലെയും ടൗണിൽ ഉൾപ്പെടെ പലയിടത്തും കറന്റ് പോയിരുന്നു. ഇന്ന് മൂടാടി ഭാഗത്ത് എച്ച്.ടി ടച്ചിങ് ക്ലീറൻസ് മൂലം രാവിലെ വൈദ്യുതി ഉണ്ടാവില്ലെന്ന അറിയിപ്പ് നൽകിയിരുന്നു.