കോഴിക്കോട് വനിതാ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോക്സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായി


Advertisement

കോഴിക്കോട്: കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കാണാതായത്. സംഭവത്തില്‍ ടൗണ്‍ പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement

Advertisement

വെളളിമാടുകുന്നിൽ സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കിയ ഇവരെ സിഡബ്ല്യുസിയുടെ നിർദേശപ്രകാരമാണ് ഞായറാഴ്ച ഉച്ചയോടെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. സ്വമേധയാ ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement

Description: POCSO case survivor and child missing from Kozhikode Women and Child Protection Centre