ഓണപ്പരീക്ഷയ്ക്കെത്തിയ ഒന്നാം ക്ലാസുകാരിയെ ലഹരി നൽകി മയക്കി പീഡിപ്പിച്ചു; തലശ്ശേരിയിൽ യുവാവ് അറസ്റ്റിൽ


Advertisement

തലശ്ശേരി: ഒന്നാം ക്ലാസുകാരിയെ ലഹരി പാനീയം നല്‍കി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ജന്നത്ത് ഹൗസില്‍ ടി.കെ നിഷാബ്(34) ആണ് അറസ്റ്റിലായത്. ഓണപ്പരീക്ഷയ്ക്ക് സ്‌ക്കൂളിലെത്തിയ കുട്ടിയെ ലഹരി പാനീയം നല്‍കി മയക്കിയശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു.

Advertisement

പരീക്ഷാ സമയത്ത് സ്‌ക്കൂളിലെ ഓഫീസ് ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു പ്രതി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പരീക്ഷയ്ക്ക് സ്‌ക്കൂളിലെത്തിയ കുട്ടിയെ ലഹരി പാനീയം നല്‍കി മയക്കിയശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അമ്മ പോലീസിന് നല്‍കിയ പരാതി.

Advertisement

വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഇയാളെ പിടികൂടി മര്‍ദ്ദിച്ചു. തുടര്‍ന്ന് തലശ്ശേരി പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement