മെഗാതിരുവാതിരയും കലാപരിപാടികളും അരങ്ങേറി; പെരുവട്ടൂര്‍ ചാലോറ ധര്‍മ്മശാസ്ത്രാ കുട്ടിച്ചാത്തന്‍ ക്ഷേത്രം തിറമഹോത്സവം കൊടിയേറി


കൊയിലാണ്ടി: പെരുവട്ടൂര്‍ ചാലോറ ധര്‍മ്മശാസ്താ കുട്ടിച്ചാത്തന്‍ ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി ചാലോറ ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രി ത്യന്തരത്‌നം അണ്ടലാടി മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്.

കൊടിയേറ്റത്തിനുശേഷം മെഗാ തിരുവാതിരയും, പ്രാദേശിക കലാകാരന്‍മാരുടെ വിവിധ പരിപാടികളും അരങ്ങേറി. മാര്‍ച്ച് 22 ന് വൈകീട്ട് 7 മണിക്ക് സര്‍പ്പബലിയും, സര്‍പ്പപൂജയും, രാത്രി 8.30 ന് നാടകം ഊഴം എന്നിവ നടക്കും.

 

മാര്‍ച്ച് 23 ന്, ഉച്ചക്ക് അന്നദാനം, വൈകുന്നേരം 4.30 ന് പൂക്കുട്ടിച്ചാത്തന്‍ തിറ, രാത്രി 8 മണിക്ക് കരുവാളമ്മ തിറ, 9.30 ചാമുണ്ഡി ഭഗവതി നട്ടത്തിറ, 10 മണിക്ക് പരദേവത നട്ടത്തിറ, 2 മണിക്ക് ചാമുണ്ഡി ഭഗവതി ഭൈരവന്‍ തിറ, 4 മണിക്ക് കനലാട്ടം, തുടര്‍ന്ന് വേട്ടക്കൊരുമകന്‍ തിറ, താനിയാടന്‍ തിറ എന്നിവ നടക്കും.