പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചത് പയ്യോളി അങ്ങാടി സ്വദേശി ബിജു


Advertisement

പയ്യോളി: പയ്യോളി ക്രിസ്ത്യൻ പള്ളി റോഡിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പയ്യോളി അങ്ങാടി സ്വദേശിയായ . ഓർക്കണ്ടത്തിൽ ബിജു ആണ് മരിച്ചത്. 41 വയസാണ്. ഇന്നലെ വൈകുന്നേരമാണ് റെയിൽവേ ട്രാക്കിൽ പുരുഷനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിത്.

Advertisement

കണ്ണൂർ -എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തല ചിന്നി ചിതറിയിരുന്നതിനാൽ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇന്നാണ് മരണപ്പെട്ടത് ബിജുവാണെന്ന് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്.

Advertisement

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുകുവിൻ്റെയും ശാരദയുടെയും മകനാണ്.

Advertisement

Summary: Payyoli Angadi native Biju dies after being hit by train in Payyoli