മലബാറിലെ പ്രശസ്തരായ അന്‍പതോളം വാദ്യകലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടന കാണാം; വിയ്യൂര്‍ നടുക്കുനി ഗുളികന്‍ തിറ മഹോത്സവത്തിന്റെ ഭാഗമായുള്ള പാണ്ടിമേളം ഇന്ന്
വിയ്യൂര്‍: നടുക്കുനി ഗുളികന്‍ തിറ മഹോത്സവം ഏപ്രില്‍ 25, 26 തിയ്യതികളിലായി നടക്കും. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ഇന്ന് വൈകുന്നേരമാണ്. 6.15 ന് മലബാറിലെ പ്രശസ്തരായ അന്‍പതോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന പാണ്ടിമേളം അരങ്ങേറും.
വാദ്യകലയിലെ ഇളമുറത്തമ്പുരാന്‍ മനു പ്രസാദ് മാരാര്‍ വയനാട് മേളപ്രമാണിയായും സഹപ്രമാണിമാരായി കാഞ്ഞിലശ്ശേരി വിഷ്ണു പ്രസാദ്, അജിത്ത് കൂമുള്ളി , ആദര്‍ശ് ചാലോറ, മനോജ് കുറുവങ്ങാട്, സന്ദീപ് മങ്ങാട്, ശ്രീഗേഷ് കൊരയങ്ങാട് എന്നീ യുവ നക്ഷത്രങ്ങളും ഒപ്പം ചേരും. ടീം കുളങ്ങര ബ്രദേഴ്‌സ് ആണ് പാണ്ടിമേളത്തിന്റെ പ്രയോജകര്‍.
രാത്രി എട്ടരയോടെ ഗുരുതി തര്‍പ്പണവും തുടര്‍ന്ന് ഗുളികന്‍ വെള്ളാട്ടമുണ്ടാകും. രാത്രി 10.25നാണ് കലശം വരവ്. തുടര്‍ന്് ഗുളികന്‍ തിറയും പുലര്‍ച്ചെ 1.30ന് ഗുളികന് കൊടുക്കലുമുണ്ടാകും.