“കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളിലുണ്ടാകും?” ആശുപത്രിയിലെ ഓർത്തോ ഡോക്ടർ പ്രശാന്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


സ്വന്തം ലേഖിക

കൊയിലാണ്ടി: ”എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളിലുണ്ടാകും?” കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഒരു ജീവനക്കാരിയെ പുറത്താക്കുന്നതിന് വഴിവെച്ച ചോദ്യമാണിത്. ഈ ചോദ്യം ചോദിച്ചുകൊണ്ട് വിളിച്ച രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ചതിനാണ് ജീവനക്കാരിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോള്‍ നിരവധി പേരാണ് ഇതേ ചോദ്യം ഉന്നയിച്ച് ആശുപത്രിയില്‍ കഴിഞ്ഞദിവസങ്ങളില്‍ വിളിച്ചത്.

ശരിക്കും ഏതൊക്കെ ദിവസങ്ങളിലാണ് എല്ലിന്റെ ഡോക്ടര്‍ ഉണ്ടാകുക? താലൂക്ക് ആശുപത്രിയിലെ എല്ലിന്റെ ഡോക്ടര്‍ തന്നെ അതിന് മറുപടി നല്‍കുകയാണ്, കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ. ഓര്‍ത്തോ വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. ഡോ. പ്രശാന്തും ഡോ. റയീസും. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഓപ്പറേഷന്‍ ഉള്ളതിനാല്‍ ആ ദിവസങ്ങളില്‍ ഒ.പിയില്‍ ഓര്‍ത്തോ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാവില്ലെന്ന് ഡോ. പ്രശാന്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ ഡ്യുട്ടി അനുസരിച്ച് ഓര്‍ത്തോ ഒ.പി ഉണ്ടായിരിക്കും. ഓര്‍ത്തോ വിഭാഗത്തിലുള്ള രണ്ടു ഡോക്ടര്‍മാരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രാത്രി ഡ്യൂട്ടിയാണെങ്കില്‍ പിറ്റേ ദിവസം രാവിലെ അദ്ദേഹം ഡ്യൂട്ടിയിലുണ്ടാവില്ല. ഈ സാഹചര്യത്തില്‍ നിലവില്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുറവായതിനാല്‍ മറ്റേയാള്‍ ജനറല്‍ ഒ.പിയില്‍ ഇരിക്കേണ്ടിവരും. ഈ സാഹചര്യത്തിലും ഓര്‍ത്തോ വിഭാഗം പ്രത്യേകം ഇല്ലാത്ത അവസ്ഥ വരുമെന്ന് പ്രശാന്ത് പറയുന്നു.

ദിവസം നൂറ് പേര്‍ക്കാണ് ഓര്‍ത്തോ വിഭാഗത്തില്‍ ടോക്കണ്‍ നല്‍കുന്നത്. ജീവനക്കാരുടെ അഭാവം കാരണം ഇത്തരമൊരു നിയന്ത്രണം വെയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് ജനറല്‍ വിഭാഗത്തില്‍ ചികിത്സ തേടാം. ഓര്‍ത്തോ ഡോക്ടര്‍ പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് ജനറല്‍ വിഭാഗത്തില്‍ പരിശോധിച്ച ഡോക്ടര്‍ക്ക് തോന്നുന്ന കേസുകളും ഓര്‍ത്തോയിലേക്ക് വിടുന്നതായിരിക്കും. കൂടാതെ അത്യാഹിത വിഭാഗത്തില്‍ വരുന്ന കേസുകളും ചിലപ്പോള്‍ ഒ.പിയ്ക്കിടയില്‍ പരിശോധിക്കേണ്ടിവരും. അതിനാല്‍ ദിവസം നൂറ് ടോക്കണ്‍ എന്ന നിലവിലെ രീതിയിലേ മുന്നോട്ടു പോകാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.


ഈ വാർത്തകൾ കൂടി വായിക്കാം:

1. ‘എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെ ഉണ്ടാവും?’ ‘എല്ലിന്റെ ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും” കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി-ശബ്ദരേഖ കേൾക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

2. എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെയുണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് നിരുത്തരവാദപരമായി പെരുമാറിയ സംഭവം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയെ പിരിച്ചുവിട്ടു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

3. ‘എല്ലിന്റെ ഡോക്ടര്‍ ഉണ്ടോ?” എന്നന്വേഷിച്ചും അസഭ്യം പറഞ്ഞും തുരുതുരാ കോളുകള്‍; കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരെ ബുദ്ധിമുട്ടിച്ച് ഒരുകൂട്ടം: പരാതിയുമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാര്‍ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

4. ‘നല്ല വിഷമമുണ്ട്, സഹിക്കാൻ പറ്റുന്നില്ല കൊയിലാണ്ടി ആശുപത്രി നമ്മുടേതെല്ലാമാണ്’; ഫോൺ കോൾ വിവാദത്തിൽ വൈകാരിക പ്രതികരണവുമായി ഡോ.സന്ധ്യാക്കുറുപ്പ്, സന്ധ്യ ഡോക്ടർ പറഞ്ഞത് കേൾക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക