Tag: Doctor

Total 9 Posts

കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോ. വന്ദനയ്ക്ക് ആദരവർപ്പിച്ച് മെഴുകുതിരി തെളിയിച്ച് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ സി.യു.സി

കൊയിലാണ്ടി: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിക്കൊണ്ട് കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോക്ടറും കെ.എസ്.യു മുൻ മെഡിക്കോസ് കൺവീനറുമായിരുന്ന വന്ദനാ ദാസിന് ആദരവർപ്പിച്ച് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി). മെഴുകുതിരി തെളിയിച്ചാണ് കണ്ടിയിൽ മീത്തൽ സി.യു.സി ഡോ. വന്ദനയ്ക്ക്  സ്മരണാഞ്ജലി അർപ്പിച്ചത്. ചടങ്ങിൽ വി.പി.ഭാസ്കരൻ, പി.രാഘവൻ, പ്രകാശൻ, കെ.പി.രാജൻ, കെ.രഞ്ജിത്ത്, നിമിഷ, കെ.സി.ബാലകൃഷ്ണൻ,

കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു

കൊയിലാണ്ടി: കൊട്ടാരക്കരയിൽ യുവ ഡോക്ടർ ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ആശുപത്രി ആർ.എം.ഒ ഡോ.

‘അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് മുമ്പില്‍ ക്യാന്‍സറും ചികിത്സാ ക്ഷീണവുമെല്ലാം ചാലിയാറിലൂടെ അറബിക്കടലിലെത്തി, ആ നമ്പറില്‍ നിന്ന് മെസേജുകളും കഥകളുമൊന്നും വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസിലൊരു ശൂന്യതയാണ്’; മാമുക്കോയയെ ചികിത്സിച്ച ഡോക്ടറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

കോഴിക്കോട്: തനതായ ശൈലിയില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയ താരം മാമുക്കോയയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. സിനിമാ നടനെന്ന സെലിബ്രിറ്റി പദവിയുള്ളപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കോഴിക്കോട്ടുകാരനായാണ് അദ്ദേഹം എല്ലാക്കാലവും ജീവിച്ചത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ യാത്രയാക്കാനായി നാട് മുഴുവന്‍ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത്. മാമുക്കോയയെ അറിയുന്നവരും സിനിമകളിലൂടെ മാത്രമറിയുന്നവരുമായി നിരവധി നിരവധി പേരാണ്

‘ഇഞ് ഡോക്ടറാണേൽ ഡോക്ടറ പണി എടുക്കണം’; ​കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടറോട് കയർത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, വെെറലായി വീഡിയോ

കുറ്റ്യാടി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് വിശദീകരണം തേടുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ വെെറലായി. പ്രസിഡന്റ് കെ.പി ചന്ദ്രിയും ഡോക്ടറും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോക്ടറാണേൽ സ്വന്തം പണി എടുക്കണമെന്നാണ് പ്രസിഡന്റ് ഡോക്ടറോട് പറയുന്നത്. സംഭവത്തിൽ നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെ കുറ്റ്യാടി പോലീസ്

വിളിച്ചിട്ടും വാതില്‍ തുറന്നില്ല, തകർത്ത് അകത്ത് കടന്നപ്പോൾ കണ്ടത് വായില്‍ നിന്ന് നുരയും പതയും; കോഴിക്കോട് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഡോക്ടറുടെത് സ്വാഭാവിക മരണമെന്ന് പൊലീസ്

കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥി കോഴിക്കോട്ടെ ഫ്ലാറ്റില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയയെയാണ് പാലാഴി പാലയിലുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും ഡോക്ടറുമായ ജസ്‌ല കുടുംബസമേതം താമസിക്കുന്ന ഫ്‌ളാറ്റില്‍ ഏഴാംനിലയിലെ ഏഴ് എഫില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് തന്‍സിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തന്‍സിയ രാവിലെ

മുന്നില്‍ സ്‌കൂള്‍ ബാഗ്, പിറകില്‍ നഗരക്കാഴ്ചകള്‍ ആസ്വദിച്ച് പിഞ്ചുമകള്‍, ശാരീരിക പരിമിതിയെ മറികടന്ന് കൊയിലാണ്ടിയിലെ തിരക്കിലൂടെ സൈക്കിള്‍ ചവിട്ടി ഒരച്ഛന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഹൃദയസ്പര്‍ശിയായ വീഡിയോ

കൊയിലാണ്ടി: അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്തത്ര ശുദ്ധമാണ്. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കയ്യാല്‍ സൈക്കിളില്‍ തന്റെ മകളെ സുരക്ഷിതമായി സ്‌കൂളിലേക്ക് എത്തിക്കുകയാണ് ഈ അച്ഛന്‍. കൊയിലാണ്ടി ബീച്ച് റോഡിൽ മർക്കുറി ഹൗസിൽ റഷീദും മകൾ ഖദീജ ഹനയുമാണ് വീഡിയോയിലുള്ളത്. സൈക്കിളിന്റെ ഹാന്റിലിനരികില്‍ സ്‌കൂള്‍ ബാഗ്

ശിവതാണ്ഡവവും പഴശ്ശിരാജയിലെ സായിപ്പും ആരോമൽ ചേകവരിലെ അരിങ്ങോടരും വേദികളിൽ നിറഞ്ഞാടിയ കാലം ഓർമ്മയിലിന്നുമുണ്ട്; അരങ്ങിൽ ഇനി ബാലേട്ടനില്ല, മൺമറഞ്ഞത് മൂടാടിയുടെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം

മൂടാടി: ജനകീയ ഡോക്ടറും കലാകാരനും, സാമൂഹ്യ സാംസ്കാരി​ക രം​ഗത്തെ നിറ സാന്നിധ്യവുമായിരുന്നു, ഇനി അരങ്ങത്തേക്ക് ബാലേട്ടനില്ല… എഴുത്ത് പള്ളിപ്പറമ്പ് ഇ.പി. ബാലന്‍റെ അകാല നിര്യാണത്തോടെ മൂടാടിക്കാർക്ക് നഷ്ടമായത് അവരുടെ പ്രിയപ്പെട്ട ബാലേട്ടനെയാണ്. അവിസ്മരണീയ പ്രകടനങ്ങളിലൂടെ അസ്വാദക ഹൃദയം കീഴടക്കിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇനിയും സ്മരക്കപ്പെടും. ഇന്ന് രാവിലെയാണ് ഏവരെയും ദുഖത്തിലാഴ്ത്തി ഇ.പി. ബാലന്‍റെ മരണവാർത്ത എത്തുന്നത്.

മലരേ മൗനമാ…ഓപ്പറേഷൻ തിയേറ്റർ സംഗീത സാന്ദ്രമാക്കി ഡോക്ടറും രോഗിയും, വൈറലായി കൊയിലാണ്ടിയിലെ ഓർത്തോ ഡോക്ടർ മുഹമ്മദ് റയീസ്; ആ സുന്ദര രംഗങ്ങൾ കാണാം

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: എന്താ ടെൻഷൻ ഉണ്ടോ? ഏയ് ഇല്ലല്ലോ എന്നാൽ ഒരു പാട്ടായാലോ പിന്നെന്താ…… പിന്നീട് അവിടം സംഗീത സാന്ദ്രമാവുന്ന ദൃശ്യങ്ങൾക്കാണ് ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ സാക്ഷ്യം വഹിച്ചത്. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളോ എന്ന് നെറ്റി ചുളിക്കുന്നവരോട്, അതെ റിയാലിറ്റി ഷോകളിലെ രംഗമായിരുന്നില്ല, ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്ന രംഗമാണ് മുകളിൽ.

“കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളിലുണ്ടാകും?” ആശുപത്രിയിലെ ഓർത്തോ ഡോക്ടർ പ്രശാന്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

സ്വന്തം ലേഖിക കൊയിലാണ്ടി: ”എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളിലുണ്ടാകും?” കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഒരു ജീവനക്കാരിയെ പുറത്താക്കുന്നതിന് വഴിവെച്ച ചോദ്യമാണിത്. ഈ ചോദ്യം ചോദിച്ചുകൊണ്ട് വിളിച്ച രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ചതിനാണ് ജീവനക്കാരിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോള്‍ നിരവധി പേരാണ് ഇതേ ചോദ്യം ഉന്നയിച്ച് ആശുപത്രിയില്‍ കഴിഞ്ഞദിവസങ്ങളില്‍ വിളിച്ചത്. ശരിക്കും ഏതൊക്കെ ദിവസങ്ങളിലാണ് എല്ലിന്റെ