‘നല്ല വിഷമമുണ്ട്, സഹിക്കാൻ പറ്റുന്നില്ല കൊയിലാണ്ടി ആശുപത്രി നമ്മുടേതെല്ലാമാണ്’; ഫോൺ കോൾ വിവാദത്തിൽ വൈകാരിക പ്രതികരണവുമായി ഡോ.സന്ധ്യാക്കുറുപ്പ്, സന്ധ്യ ഡോക്ടർ പറഞ്ഞത് കേൾക്കാം


കൊയിലാണ്ടി: ‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഓർത്തോ ഡോക്ടർ ഉണ്ടാകുമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ’ സമൂഹ മാധ്യമങ്ങളിൽ വയറലായ ഓഡിയോ ക്ലിപ്പിനു വൈകാരിക പ്രതികരണവുമായി ഡോ.സന്ധ്യാക്കുറുപ്പ്. ഒരു നിമിഷത്തെ വാക്ക് പിഴയ്ക്ക് ഇത്രയും വല്യ ഒരു ശിക്ഷ വേണ്ടിയിരുന്നോ? ‘നല്ല വിഷമമുണ്ട്, സഹിക്കാൻ പറ്റുന്നില്ല കൊയിലാണ്ടി ആശുപത്രി നമ്മുടേതെല്ലാമാണ്’ എന്ന വൈകാരികമായ വാക്കുകളായിരുന്നു ഓഡിയോ ക്ലിപ്പിലൂടെ സന്ധ്യ കുറിപ്പ് പറഞ്ഞത്.

‘എസ്.ഡി.സി സ്റ്റാഫുകളിൽ ഏറ്റവും മികച്ച നിലയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഈ ജീവനക്കാരി, ഓഫീസിലെ ടാറ്റ എൻട്രയുടെ സിരാ കേന്ദ്രം’ എന്നാണ് സന്ധ്യാക്കുറുപ്പ് ജീവനക്കാരിയെ വിശേഷിപ്പിച്ചത്.

തിരക്കായിരുന്നു സമയത്ത് അവർ എടുക്കുകയും മറുപടി പറയുകയുമായിരുന്നു എന്നായിരുന്നു സംഭവത്തെ പറ്റി ഡോക്ടറിന്റെ വിശദീകരണം. എന്നാൽ കൊടുത്ത മറുപടിയിൽ അപാകതയുണ്ടെന്ന് അറിയാമെന്നും ജീവനക്കാരിയും അത് സമ്മതിച്ചതായി ഓഡിയോയിൽ പറയുന്നു. ഈ വിഷയത്തിൽ സുപ്രണ്ടിന്റിനോട് ജീവനക്കാരി മാപ്പു പറയുകയും ചെയ്തുവെന്ന് സന്ധ്യ ഡോക്ടർ കൂട്ടിച്ചേർത്തു.

കൊറോണ രൂക്ഷമായിരുന്ന സമയത്ത് ഡെത്ത് സർട്ടിഫിക്കറ്റ്, വാക്സിൻ എൻട്രി, വാക്‌സിൻ സർട്ടിഫിക്കറ്റ് തുടങ്ങി എല്ലാ വിഷയത്തിലും സമയപരിധികളൊന്നുമില്ലാതെ ഏറെ ആത്മാർത്ഥമായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഈ കുറ്റാരോപിതയെന്ന് ഡോക്ടർ സന്ധ്യ പറയുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ഡോ.സന്ധ്യാക്കുറുപ്പ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു

ആശുപത്രിയിലേക്ക് വിളിച്ച് എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസമുണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ച സംഭാവത്തോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു.

‘എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെ ഉണ്ടാവും?’ എന്നൊക്കെ ഉണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് ‘എല്ലിന്റെ ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും’ എന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. വിളിച്ചയാള്‍ ‘ഇന്ന് ഉണ്ടാവുമോ’യെന്ന് വീണ്ടും ചോദിച്ചപ്പോള്‍ 2630142 എന്ന ആശുപത്രിയിലെ നമ്പറില്‍ വിളിച്ചുനോക്ക് എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ഈ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാപക പ്രതിഷേധവും ഉയർന്നു. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുകയും ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഓഡിയോ-