കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ഓണാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശി അബി എസ്. ദാസിനെ അനുമോദിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഐ എം.വി.ബിജു അധ്യക്ഷത വഹിച്ചു.

Advertisement

ചന്ദ്രയാൻ-3 വിക്ഷേപണത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശിയായ ശാസ്ത്രജ്ഞ അബി എസ്. ദാസ് മുഖ്യാതിഥിയായി. എം.എൽ.എ കാനത്തിൽ ജമീല വിശിഷ്ടാതിഥിയായി. അബി എസ്. ദാസിനെ ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് പൊന്നാട അണിയിച്ചു.

Advertisement

സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗംഗേഷിനെ കൃത്യ നിർവ്വഹണത്തിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചതിന് ആദരിച്ചു. സ്വന്തമായി രചിച്ച് സംഗീതം നൽകി യ ഓണപ്പാട്ട് ഗാനാലാപനം നടത്തിയ എസ്.ഐ ദിലീപ് മഠത്തിലിനെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisement