നാടിനായി വിദ്യാര്‍ത്ഥികളുടെ കരുതല്‍; മുത്താമ്പി തടോളിത്താഴ റോഡില്‍ സുരക്ഷയ്ക്കായി കണ്ണാടി സ്ഥാപിച്ച് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍


Advertisement

മുത്താമ്പി: കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ദത്തു ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തടോളിത്താഴ റോഡ് സേഫ്ടി മിറര്‍ സ്ഥാപിച്ചു.

Advertisement

കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ വെച്ച് മുന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എ.പി.നിഷയും എന്‍.എസ്.എസ് വളണ്ടിയര്‍മാരും ചേര്‍ന്ന് കൗണ്‍സിലര്‍ എന്‍.എസ്.വിഷ്ണുവിന് കൈമാറിയ മിറര്‍ ആണ് ഇവിടെ സ്ഥാപിച്ചത്.

Advertisement

അപകട സാധ്യത കൂടുതലുള്ള വളവില്‍ മിറര്‍ സ്ഥാപിച്ചത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യും.

Advertisement

summary: NSS students of GVHSS koyilandy placed safety mirror on Muthambi Tatolithazha road