എന്‍.എം.എം.എസ് പരീക്ഷയില്‍ മിന്നുംവിജയവുമായി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടുവണ്ണൂര്‍; സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജില്ലയില്‍ ഒന്നാമത്


നടുവണ്ണൂര്‍: ഈ വര്‍ഷത്തെ എന്‍.എം.എം.എസ് പരീക്ഷയില്‍ നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം. 19 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിക്കൊണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജില്ലയില്‍ ഒന്നാമതായി. കുട്ടികള്‍ക്ക് 48,000 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും. 156 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ യോഗ്യത നേടുകയും ചെയ്തു.

സ്‌കൂളില്‍ നടന്ന അനുമോദന യോഗം എസ്.എം.സി ചെയര്‍മാന്‍ ഷിബീഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച്.എം. എ.ഷീജ അധ്യക്ഷത വഹിച്ചു. എന്‍.എം.എം.എസ് കോ-ഓര്‍ഡിനേറ്റര്‍ എം.പി.അബ്ദുല്‍ ജലീല്‍, പി.ബി.അബിത, വി.സി.സാജിദ്, ടി.എം.സുരേഷ് ബാബു, കെ.ബൈജു, മുസ്തഫ പാലോളി, ടി.പി.അനീഷ്, കെ.സി.രാജീവന്‍, വി.കെ.നൗഷാദ്, ടി.എം.ഷീല, ഹരിദാസ് തിരുവോട്, പ്രദോഷ് നടുവണ്ണൂര്‍, തേജസ് ബാബു, ഹുമൈറ ഹനാന്‍, ജംഷീറ, ജസീന എന്നിവര്‍ സംസാരിച്ചു.