ആര്‍മി, പോലീസ്, ഐ.ആര്‍.ബി പരിശീലനം നേടുന്നവര്‍ക്ക് ഇനി സ്വന്തമായി ഹൈജംബ് ബെഡ്ഡും; കൊല്ലം പിഷാരികാവ് ഗ്രൗണ്ടിലെ ഗുഡ്മോണിംഗ് ഹെല്‍ത്ത് ക്ലബിന് പരിശീലനത്തിനായി പുതിയ ഹൈജംബ് ബെഡ്


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ഗ്രൗണ്ടിലെ ഗുഡ്‌മോണിംഗ് ഹെല്‍ത്ത് ക്ലബിന് പരിശീലനത്തിനായി ഇനി ഹൈജംബ് ബെഡും. 90 ഓളം പേരാണ് ഗ്രൗണ്ടില്‍ പരിശീലനം നേടുന്നത്.

50 പേര്‍ പോലീസിലേക്കും, 20 ഓളം പേര്‍ ഐ.ആര്‍.ബിയിലേക്കും, 20 പേര്‍ ആര്‍മിയിലേക്കുമായി ഇവിടെ പരിശീലനത്തിനുണ്ട്. ഇതില്‍ പോലീസിലേക്കും ഐ.ആര്‍.ബിയിലേക്കുമാണ് ഹൈജെബ് പരിശീലനം ആവശ്യമായിട്ടുള്ളത്.

പിഷാരികാവ് ഗ്രൗണ്ടില്‍ നടന്ന ഹൈജംബ് ബെഡിന്റെ ഉദ്ഘാടനം കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. മീത്തല്‍ അജയ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്യാം സ്വാഗതവും മിഥുന്‍ നന്ദിയും പറഞ്ഞു. 43ാം വാര്‍ഡ് കൗണ്‍സിലര്‍ ഫക്രുദ്ദീന്‍ മാഷ്, 44ാം വാര്‍ഡ് കൗണ്‍സിലര്‍ സുമേഷ്.കെ.ടി, കാവില്‍ ബ്രദേഴ്‌സ് സെക്രട്ടറി ലിജിന്‍ രാജ്, ഡിഫൻസ് സൊസൈറ്റി ഭരണ സമതി അംഗം പ്രമോദ് കുമാര്‍ അയനികാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അരുണ്‍, അഭിനന്ദ്, അച്ചു ശ്രീബാല്‍, നിതിന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

summary: New high jump bed for training at Goodmorning Health Club, Kollam Pisharikav ground