കലാമണ്ഡലം ശിവദാസിന്റെ മേള പ്രമാണത്തില്‍ കാഴ്ചശീവേലി, സംഗീത ധാര.. പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി


കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം തുടങ്ങി. നാടക പ്രവര്‍ത്തകന്‍ കോഴിക്കോട് നാരായണന്‍ നായര്‍ കലാസാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോഡ് അംഗം റിനീഷ് മുഖ്യാതിഥിയായി.

കന്മന ശ്രീധരന്‍, സി.വി.ബാലകൃഷ്ണന്‍, പി.കണ്ണന്‍ നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി.വിനോദ്, ഹല്‍ബിത്ത് വടക്കയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍ പൊന്നാടയണിയിച്ചു.

ശശീന്ദ്രന്‍ ഒറവങ്കര കലാമണ്ഡലം ശിവദാസിന്റെ മേള പ്രമാണത്തില്‍ കാഴ്ചശീവേലി, ബാംസുരി മ്യൂസിക് ബാന്റിന്റെ സംഗീതധാര, അദ്വൈതിന്റെ തായമ്പക അരങ്ങേറ്റം എന്നിവയും ഉണ്ടായിരുന്നു.