മികച്ച പ്രവര്‍ത്തനത്തിന് ദേശീയംഗീകാരം; നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് കരസ്ഥമാക്കി ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം


പയ്യോളി: അംഗീകാരത്തിന്റെ നിറവില്‍ ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യൂ എ എസ്) അംഗീകാരമാണ് ഇരിങ്ങല്‍ കുടുംബാരോഗ്യത്തെ തേടി എത്തിയത്. 83% പോയിന്റ് നേടിയാണ് ആശുപത്രി എന്‍.ക്യൂ.എ.എസിന് അര്‍ഹമായത്.

ആശുപത്രിയുടെ ഗുണനിലവാരം, രോഗീസൗഹൃദ അന്തരീക്ഷം, പ്രകൃതി അനുകൂല പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, അണുബാധ നിയന്ത്രണം തുടങ്ങിയ നിരവധി സൂചികകളുടെ അടിസ്ഥാനത്തില്‍ ചെക്ക്‌ലിസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയാണ് ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്.  ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവലോകനങ്ങള്‍ നടത്തി ദേശീയതലപഠനത്തിനും യോഗങ്ങള്‍ക്കും ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ എന്‍ ക്യു എ എസ് അംഗീകാരം നല്‍കുന്നത്.

എന്‍.ക്യു എ എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷകാലാവധിയാണുളളത്. മൂന്നു വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എന്‍ ക്യു എ എസ് അംഗീകാരം ലഭിക്കുന്ന പി എച്ച് സികള്‍ക്ക് രണ്ടു ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്‌സ് ലഭിക്കുന്നതാണ്. ഇത് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ വേഗതയ്ക്ക് സഹായകമാവും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലഭിച്ച ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണ്.

[bot1]