സ്കൂളിൽ വിട്ട് വീട്ടിലേക്ക് പോയ ഹൈ സ്കൂൾ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമം; നടേരി സ്വദേശി അറസ്റ്റിൽ


Advertisement

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൊയിലാണ്ടിയിൽ ഒരാൾ അറസ്റ്റിൽ. നടേരി മഞ്ഞളാട് കുന്ന് സ്വദേശി അഷറഫ് (34) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്.

Advertisement

ഒരു മാസം മുൻപാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്കൂൾ വിട്ടു വീട്ടിലേക്കു പോകുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisement

പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ ഇയാൾ കൂട്ട് പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement

സി.ഐ.എൻ സുനിൽകുമാർ, എസ്.ഐമാരായ എം.എൽ അനുപ്, എം.എം വിശ്വനാഥൻ, എസ്.സി.പി.ഒ ബിനീഷ്, തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.

summary: Naderi resident arrested for trying to molest a high school student on her way home after leaving school