മുണ്ടോത്ത്-കക്കഞ്ചേരി റോഡില്‍ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് പൊട്ടി അടര്‍ന്ന് വീഴാന്‍ പാകത്തിലായ പോസ്റ്റ് മാറ്റണമെന്ന് നാട്ടുകാര്‍


കന്നൂര്‍: മുണ്ടോത്ത് -കക്കഞ്ചേരി റോഡില്‍ ഇല്ലത്ത് താഴ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായിട്ട് മാസങ്ങളാവുന്നു. കോണ്‍ക്രീറ്റ് പൊട്ടി അടര്‍ന്ന് മുറിഞ്ഞു വീഴാന്‍ പാകത്തിലായ വൈദ്യുതി കാല്‍ ഏത് നേരവും നിലം പൊത്തുമെന്ന അവസ്ഥയിലാണ്.

കന്നൂര് സബ്ബ് സ്റ്റേഷനില്‍ നിന്നുളള 110 കെ.വി ലൈന്‍ ഈ പോസ്റ്റിലൂടെയാണ് കടന്നു പോകുന്നത്. കൂടാതെ മറ്റ് ആറ് ലൈനുകളും ഈ പോസിറ്റിലുണ്ട്. കക്കഞ്ചേരി ജി.യു.പി സ്‌കൂളിലേക്കുളള കുട്ടികള്‍ വാഹനം കാത്തു നില്‍ക്കുന്നത് ഈ പോസ്റ്റ് നില്‍ക്കുന്ന സ്ഥലത്താണ്. അപകടാവസ്ഥയിലായ പോസ്റ്റ് ഉടന്‍ മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.