കാണാതായ ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കണ്ടെത്തി


കൊയിലാണ്ടി: കാണാതായ ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കണ്ടെത്തി. മുഹമ്മദ് ഷാസിലിനെയാണ് തിങ്കളാഴ്ച വൈകിട്ടോടെ കാണാതായത്. തലശ്ശേരിയില്‍ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നതിനിടെയാണ് തലശ്ശേരിയില്‍ നിന്ന് ഷാസിലിനെ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടോടെ വീട്ടില്‍ നിന്ന് പുറത്ത് പോയിട്ട് വരാം എന്ന് പറഞ്ഞ് പോയതിന് ശേഷം ഫാസില്‍ തിരിച്ചു വന്നിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നതിനിടെയാണ് തലശ്ശേരിയില്‍ നിന്ന് ഷാസിലിനെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.