കോഴിക്കോട് തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്


Advertisement

കൂടരഞ്ഞി: കൂമ്പാറയില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്.

Advertisement

കക്കാടംപൊയിലില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. മിനി പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

Advertisement

കോണ്‍ക്രീറ്റ് പണിക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 11 പേരുണ്ടായിരുന്നതായാണ് പ്രാഥമിക കണക്ക്. അപകടമുണ്ടായ ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

Advertisement

അപകടത്തില്‍പ്പെട്ടവരെ കുടരഞ്ഞി സെന്റ് ജോസഫ് ഹോസ്പിറ്റലിലേക്കും, മുക്കം കെഎംസിടി ഹോസ്പിറ്റലിലേക്കും കൊണ്ട് പോയി. അപകടത്തില്‍ പിക്കപ്പ് പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.

Summary: Mini pick-up van carrying Kozhikode workers overturned and met with an accident