പഹല്‍ഗാമിലെ ഭീകരാക്രമണം; യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത് ഇന്നലെ, നടുക്കം മാറാതെ കാശ്മീര്‍ യാത്ര കഴിഞ്ഞെത്തിയ കീഴരിയൂരിലെ 50 അംഗ സംഘം
കീഴരിയൂര്‍: കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നടുക്കം മാറാതെ കീഴരിയൂര്‍ പെഷനേഴ്‌സ് യൂണിയന്‍ അംഗങ്ങള്‍.
കീഴരിയൂരില്‍ നിന്ന് ഈ മാസം 11ന് യാത്ര പുറപ്പെട്ട സംഘം പഹല്‍ഗാം ഉള്‍പ്പെടെ സന്ദര്‍ശിച്ച് 50 പേര്‍ ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്.
പെഷനേഴ്‌സ് യൂണിയന്‍ കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു 11 ദിവസത്തെ യാത്ര. ഭീകരാക്രമണം നടന്ന പഹല്‍ഗാം അടക്കം സന്ദര്‍ശിച്ചിരുന്നു. കൊയിലാണ്ടിയില്‍ നിന്നു പാലക്കാടും അവിടെ നിന്ന് ഹിമ സാഗര്‍ എക്‌സ്പ്രസില്‍കാശ്മീരിലേക്കു മായിരുന്നു യാത്ര.
5 ദിവസം ശ്രീനഗറില്‍ താമസിച്ച സംഘം അവിടെ നിന്നാണ് കാശ്മീരിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശനം നടത്തിയത്. ഗുല്‍മാര്‍ഗ്, സോനാ മാര്‍ഗ്, പഹല്‍ഗാം, ശ്രീനഗര്‍ എന്നിവടങ്ങളെല്ലാം സന്ദര്‍ശിച്ചു. ഭീകരാക്രമണം നടന്ന ഫല്‍ഗാം മലനിരകളാല്‍ മനോഹരമാണെന്നും ഐസ് വീണ് കിടക്കുന്ന കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണെന്നും യാത്രയില്‍ പങ്കെടുത്ത റിട്ട. അധ്യാപകനായ ഇയ്യാല ലോല്‍ ശ്രീനിവാസന്‍ പറഞ്ഞു.
ഇന്ന് ടി വി യിലൂടെ ഭീകരാക്രമണ വാര്‍ത്ത കണ്ടപ്പോള്‍ മൂന്ന് ദിവസം മുന്‍പ് യാത്ര ചെയത സ്ഥലത്ത് 26 പേര്‍ വെടിയുണ്ടകളേറ്റന്ന വാത്ത നടുക്കത്തോടെയാണ് സംഘങ്ങള്‍ കേട്ടത്.