കോവിഡിനെതിരെ കൂടുതൽ സുരക്ഷ; ജില്ലയിലെ 60 വയസ്സ് കഴിഞ്ഞവർക്കായി കരുതൽ ഡോസ് മെഗാ വാക്സിനേഷൻ യജ്ഞം


കോഴിക്കോട്: കോവിഡിനെതിരെ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി 60 വയസ്സ് കഴിഞ്ഞവരും കോവിഡ് വാക്സിനിന്റെ രണ്ട് ഡോസ് എടുത്തവരുമായ എല്ലാവർക്കും ജില്ലയിൽ കരുതൽ ഡോസ് മെഗാ വാക്സിനേഷൻ യജ്ഞം. മാർച്ച് 25, 26 തിയ്യതികളിൽ മെഗാ വാക്സിനേഷൻ യജ്ഞം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
60 വയസ്സുള്ള, കോവിഡ് വാക്സിൻ രണ്ടാം ഡോസെടുത്ത് 9 മാസം കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് എടുക്കാവുന്നതാണ്. രണ്ടാം ഡോസ് എടുക്കാൻ സമയമായവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭ്യമാകുന്നതാണ്.