കുറുവങ്ങാട് ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് ഭക്തിസാന്ദ്രമായ ആരംഭം


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇത് ഭക്തിയും ആഘോഷവും നിറഞ്ഞ രാവുകൾ. കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊടിയേറി. വൈകീട്ട് കുട്ടിച്ചാത്തൻ തിറ, ചാമുണ്ടി വെള്ളാട്ട് എന്നി ആഘോഷങ്ങൾക്ക് പുറകാലെ പുലർച്ചെ ചാമുണ്ടി തിറയും കനലാട്ടവും നടന്നു.

നാളെ താലപ്പൊലിയോട് കൂടെ ആരംഭിക്കും. വൈകുന്നേരം 4ന് ആഘോഷ വരവ്, 6 മണിക്ക് മണിനാഗകാളികാവിലെക്ക് എഴുന്നള്ളിപ്പ്, 6.30 താലപ്പൊലിയോടു കൂടി മടക്ക എഴുന്നള്ളിപ്പ് മട്ടന്നൂർ ശ്രീകാന്ത്, ശ്രീരാജ്, കലാമണ്ഡലം സനൂപ് തുടങ്ങിയവരുടെ മേളപ്രമാണത്തിൽ പാണ്ടിമേളത്തോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.

തുടർന്ന് കരിമരുന്ന് പ്രയോഗം, ഡയനാമിക് ഡിസ്പ്ലേപ്ലേ കാളിതിറയും ഉണ്ടായിരിക്കും. ഗുരുതിയോടെ ഉൽസവം സമാപിക്കും.