‘കലാപത്തിൽ എരിയുന്ന മണിപ്പൂർ ജനതയുടെ ജീവനും മനുഷ്യാവകാശങ്ങൾക്കുമായി അണിചേരണം’; കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം


കൊയിലാണ്ടി: കലാപത്തിൽ എരിയുന്ന മണിപ്പൂർ ജനതയുടെ ജീവനും മനുഷ്യാവകാശങ്ങൾക്കുമായി മുഴുവൻ ജനങ്ങളും അണിചേരണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ ജന്റർ ശില്പശാല അഭ്യർത്ഥിച്ചു. അഡ്വക്കേറ്റ് പി എം ആതിര ഉദ്ഘാടനവും ജന്റർ പൊതുബോധവും വസ്തുതകളും എന്ന വിഷയത്തിൽ ക്ലാസും എടുത്തു. ഇ ടി സുജാത അധ്യക്ഷത വഹിച്ചു.

പരിഷത്ത്സംസ്ഥാന സെക്രട്ടറി ശാന്തകുമാരി കേന്ദ്ര നിർവാഹ സമിതി അംഗം പി എം ഗീത, ടി.ടി. ജയ, എ.എം.എം.എഎ കൾച്ചറൽ ഫോറം കോഴിക്കോട് പ്രസിഡൻറ് അച്ചു ജമീല എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സുജാത സ്വാഗതവും പി ബിജു നന്ദിയും പറഞ്ഞു.

മണിപ്പൂർ സംഭവത്തിൽ പ്രതിഷേധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ദിലീപ് കുമാർ കെ.സി.രാധാകൃഷ്ണൻ പി.പി. പ്രദിന എന്നിവർ നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി പി.കെ.രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.

[mif4]