കണ്ണൂരില്‍ ട്രെയിനില്‍ യുവാവിന്റെ കണ്ണൂരില്‍ ട്രെയിനില്‍ യുവാവിന്റെ പരാക്രമം; ശുചിമുറി ഇടിച്ചു തകര്‍ത്തു; ശുചിമുറി ഇടിച്ചു തകര്‍ത്തു


കണ്ണൂര്‍: കുര്‍ള -തിരുവനന്തപുരം എക്‌സ്പ്രസില്‍ മയക്കുമരുന്ന് ലഹരിയില്‍ ട്രെയിനില്‍ യുവാവിന്റെ പരാക്രമം. ട്രെയിനിന്റെ ശുചിമുറി ഇയാള്‍ അടിച്ചു തകര്‍ത്തു. രാവിലെ 8:30 ഓടെയാണ് സംഭവം നടന്നത്.

അതിക്രമം നടത്തിയ മംഗലാപുരം കാര്‍വാര്‍ സ്വദേശി സൈമണിനെ ആര്‍.പി.എഫ് കസ്റ്റഡിയില്‍ എടുത്തു. ആര്‍.പി.എഫ്.എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.