പൊയില്‍ക്കാവ് ബീച്ച് ശുചീകരിച്ച് വിദ്യാര്‍ഥികള്‍; മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്‍.എസ്.എസ് ക്യാമ്പ് പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ബീച്ച് ശുചീകരിക്കുകയും ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ പൂര്‍ണമായും നീക്കുകയും ചെയ്തു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്തുന്ന ‘ആല്‍ഗ 2023’ എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായാണ് ക്ലീനിംഗ് നടന്നത്.

രാവിലെ 7.30 മുതല്‍ 10.30 വരെ നീണ്ടുനിന്ന നിന്ന പ്രവര്‍ത്തനത്തിലൂടെയാണ് ബീച്ച് പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കിയത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ 100 വളണ്ടിയേഴ്‌സ് ശുചീകരണത്തില്‍ പങ്കെടുത്തു. അഭിജിത്ത്, ഗായത്രി, റിനി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ ബേബി സുന്ദര്‍രാജ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ഡോ.സുരേഷ് പുത്തന്‍പറമ്പില്‍, അനുരാധ.പി.ആര്‍, ഐശ്വര്യ.ടി.കെ എന്നിവരും പങ്കെടുത്തു.