പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മേപ്പയ്യൂര്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍


Advertisement

മേപ്പയ്യൂര്‍: പന്ത്രണ്ട് കാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ സ്വദേശിയായ വള്ളില്‍ ഇബ്രാഹിം (54) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisement

കഴിഞ്ഞമാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകരോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

 

Advertisement
Advertisement