കൊല്ലം ചിറയ്ക്ക് സമീപമുള്ള ഹോട്ടലില്‍ പാചകവാതകത്തിന് തീ പിടിച്ചു


Advertisement

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫ്രൂട്ടീസ് ഹോട്ടലില്‍ തീ പിടിത്തം. ഹോട്ടലിലെ പാചകവാതകത്തിനാണ് തീ പിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേന തീ സുരക്ഷിതമായി അണച്ച ശേഷം സിലിണ്ടര്‍ പുറത്തേക്ക് മാറ്റി. തീ പിടിത്തത്തില്‍ ഹോട്ടലില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല.

Advertisement

കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സേനാംഗങ്ങളായ മജീദ്, ബബീഷ്, ഷാജു, ശ്രീരാഗ്, ഹോംഗാര്‍ഡ് സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

വീഡിയോ കാണാം:


Advertisement
Advertisement