Tag: Kollam Chira

Total 9 Posts

2008 മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്ക് ആദരം; കൊയിലാണ്ടി കൊല്ലത്ത് ദീപം തെളിയിച്ച് ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്ബ്

കൊല്ലം: ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്ബും ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സംയുക്തമായി 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ദിപം തെളിയിച്ചു. വടകര കണ്‍ട്രോള്‍ റൂം എസ്.ഐ സന്തോഷ് ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലം ചിറയ്ക്ക് സമീപം നടന്ന ചടങ്ങില്‍ ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്ബിലെ മീത്തല്‍

കൊല്ലം ചിറയുടെ ചുറ്റുമതിലിന്റെ പലഭാഗങ്ങളും കാടുപിടിച്ച നിലയില്‍; കോടികള്‍ ചെലവിട്ട് നവീകരിച്ച ചിറയും പരിസരവും പരിപാലിക്കാന്‍ സംവിധാനമില്ലെന്ന് നാട്ടുകാരുടെ പരാതി

കൊയിലാണ്ടി: മൂന്നുകോടി ചെലവിട്ട് ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കിയ കൊല്ലം ചിറ നേരാവണ്ണം പരിപാലിച്ചുകൊണ്ടുപോകാത്തതിനാല്‍ പല ഭാഗങ്ങളും കാടുമൂടിയ നിലയില്‍. ദേശീയപാതയ്ക്ക് അരികിലായുള്ള കൊല്ലം ചിറയുടെ മതില്‍ കാടുപിടിച്ച് നിലയിലാണ്. ചില മരക്കൊമ്പുകള്‍ ചിറയിലേക്ക് ചാഞ്ഞുകിടക്കുന്നുണ്ട്. 2018 ഡിസംബര്‍ മാസത്തിലാണ് നവീകരണം പൂര്‍ത്തിയാക്കി കൊല്ലചിറ ഉദ്ഘാടനം കഴിഞ്ഞത്. നബാര്‍ഡിന്റെ ഫണ്ടില്‍ കേരള ലാന്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനായിരുന്നു നവീകരണ

കൊല്ലം ചിറയ്ക്ക് സമീപമുള്ള ഹോട്ടലില്‍ പാചകവാതകത്തിന് തീ പിടിച്ചു

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫ്രൂട്ടീസ് ഹോട്ടലില്‍ തീ പിടിത്തം. ഹോട്ടലിലെ പാചകവാതകത്തിനാണ് തീ പിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേന തീ സുരക്ഷിതമായി അണച്ച ശേഷം സിലിണ്ടര്‍ പുറത്തേക്ക് മാറ്റി. തീ പിടിത്തത്തില്‍ ഹോട്ടലില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സേനാംഗങ്ങളായ

പ്രതിഷേധം വിജയം; കൊല്ലം ചിറയോരത്ത് വാഹന പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊല്ലം ചിറയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ച് പിഷാരികാവ് ദേവസ്വം. പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെയും യുവജനസംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാക്കള്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിക്കാനുള്ള തീരുമാനം വന്നത്.

കൊല്ലം ചിറയോരത്തെ അന്യായമായ പാര്‍ക്കിങ് ഫീസ്: പ്രതിഷേധവുമായി യുവജന സംഘടനകള്‍, തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം

കൊയിലാണ്ടി: കൊയിലാണ്ടിയുടെ പ്രധാന ആകര്‍ഷണീയതകളിലൊന്നായ കൊല്ലം ചിറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഭീമമായ ഫീസ് ഈടാക്കാനുള്ള പിഷാരികാവ് ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തീരുമാനത്തിനെതിരെ നാട്ടുകാര്‍ക്കൊപ്പം ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകളും രംഗത്തെത്തി. നവംബര്‍ ഒന്ന് മുതല്‍ ചിറയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അന്യായമായ

ബൈക്കിന് 10 രൂപ, കാറിന് 20 രൂപ, വലിയ വാഹനങ്ങൾക്ക് 100 രൂപ; കൊല്ലം ചിറയോരത്ത് വാഹന പാർക്കിങ്ങിന് ഫീസ് ഏർപ്പെടുത്തി പിഷാരികാവ് ദേവസ്വം, പ്രതിഷേധവുമായി നാട്ടുകാർ

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയ പിഷാരികാവ് ദേവസ്വത്തിന്റെ തീരുമാനം വിവാദത്തില്‍. നവംബര്‍ ഒന്ന് മുതല്‍ ചിറയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കും എന്ന് അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പിന്നാലെ നാട്ടുകാരും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപ, നാല് ചക്ര വാഹനങ്ങള്‍ക്ക് 20

‘കൊല്ലം ചിറയെന്നത് നാടിന്റെ പൊതു സ്വത്താണ്, അനുവദിച്ച നാലു കോടിയിൽ ഒരു പൈസ പോലും വെട്ടിക്കുറയ്ക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്’; കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണത്തിനനുവദിച്ച ഫണ്ട് കുറയ്ക്കാനുള്ള നീക്കത്തിനെതിരെ കാനത്തിൽ ജമീല എം.എൽ.എ

കൊയിലാണ്ടി: ഏത് വേനലിലും വറ്റാതെ ജനങ്ങൾക്ക് ആശ്വാസമായിരുന്ന കൊല്ലം ചിറ ഇന്ന് നാടിൻറെ വികസന സ്വപ്നമാണ്, കൃത്യമായ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായി. എന്നാൽ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾക്കുള്ള അനുമതി തടഞ്ഞ് ഉദ്യോഗസ്ഥർ. ഇതിനായി അനുവദിച്ച നാലു കോടി രൂപയുടെ ആവശ്യം ഇല്ല എന്നായിരുന്നു അവരുടെ പ്രതികരണം. ഇതിനെതിരെ പ്രതികരിച്ച് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല

അനുവദിച്ചിരിക്കുന്നത് നാലുകോടി രൂപ, അതിന്റെ ആവശ്യമില്ലെന്നു ഉദ്യോഗസ്ഥർ; ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണം കൊല്ലം ചിറയെന്ന വികസന സ്വപ്നത്തിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ നീണ്ടുപോകുന്നു

കൊയിലാണ്ടി: ബജറ്റില്‍ നാലുകോടി രൂപ അനുവദിച്ചിട്ടും ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണം കൊല്ലം ചിറയുടെ രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ നീണ്ടുപോകുന്നു. രണ്ടാംഘട്ടത്തിനായി നാലുകോടി ചെലവാക്കേണ്ടതില്ലെന്നും 2.5 കോടി രൂപയ്ക്ക് താഴെയായി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കണമെന്നുമുള്ള ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ നിലപാടാണ് കൊല്ലം ചിറയുടെ വികസന സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായിരിക്കുന്നത്. കെ.ദാസന്‍ കൊയിലാണ്ടി എം.എല്‍.എയായിരിക്കെ 2020-21ലെ ബജറ്റിലാണ് വിനോദസഞ്ചാര

കൊല്ലം ചിറയ്ക്ക് സമീപം വാഹനാപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം ചിറയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്കും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടന്‍ സമീപമുണ്ടായിരുന്നവര്‍ ഓടിയെത്തി പരിക്കേറ്റ ബൈക്ക് യാത്രികനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തില്‍ പരിശോധനയ്ക്ക് ശേഷം പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്