2008 മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്ക് ആദരം; കൊയിലാണ്ടി കൊല്ലത്ത് ദീപം തെളിയിച്ച് ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്ബ്


കൊല്ലം: ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്ബും ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സംയുക്തമായി 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ദിപം തെളിയിച്ചു. വടകര കണ്‍ട്രോള്‍ റൂം എസ്.ഐ സന്തോഷ് ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

കൊല്ലം ചിറയ്ക്ക് സമീപം നടന്ന ചടങ്ങില്‍ ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്ബിലെ മീത്തല്‍ അജയകുമാര്‍ അധ്യക്ഷനായിരുന്നു. മുഖ്യാതിഥിയായി പന്തലായിനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ പങ്കെടുത്തു. കൂടാതെ ഹരിചന്ദ്രന്‍ കണ്ടോത്ത് ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സെക്രട്ടറി പ്രദീപ്കുമാര്‍ സജീവന്‍ കൂത്താളി, പ്രമോദ് പൂക്കാട് രഘുനാഥ്, ബാലുശ്ശേരി പ്രമോദ് അയനിക്കാട് എന്നിവര്‍ സംസാരിച്ചു. നസീറ, ഐശ്വര്യ, അയന, വിഷ്ണു, രോഹിത് എന്നിവര്‍ നേതൃത്വം നല്‍കി.