മുസ്‌ലിം ലീഗിന്റെ യൂത്ത് മാര്‍ച്ച്; കീഴരിയൂരില്‍ മുഹബത്ത് കീ ബസാറിന് തുടക്കമായി


മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ ഭാഗമായ കീഴരിയൂര്‍ സെന്റര്‍ ശാഖ മുഹബത്ത് കീ ബസാറിന്റെ ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞിമൊയ്തിയുടെ അധ്യക്ഷതയില്‍ പേരാമ്പ്ര മണ്ഡലം മുസ്ലീംലീഗ് പ്രസിഡന്റ് ആര്‍.കെ.മുനീര്‍ നിര്‍വഹിച്ചു.

മുസ്ലിംലീഗ് പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.ഏ.ലത്തിഫ്, ജാഥനായകന്‍ ജില്ലായൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.യു.സൈനുദീന്‍, തേറമ്പത്ത് കുട്ട്യാലി ടി.എ.സലാം, എ.മൊയ്തീന്‍, എന്‍.പി.മുസ്സ, നട്ടന്നൂര്‍ പക്രന്‍, ഏ.പി.അസീസ് മാസ്റ്റര്‍, കുന്നുമ്മല്‍ നൗഷാദ്, സത്താര്‍ കീഴരിയൂര്‍, അബ്ബാസ് കുന്നത്ത്, പി.കെ.റിയാസ് എന്നിവര്‍ സംസാരിച്ചു. ഷാനിദ് ചങ്ങരോത്ത് സ്വാഗതവും സലീം.സി.പി നന്ദിയും പറഞ്ഞു.