കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരം കാവാലം ശ്രീകുമാറിന്


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം തൃക്കാര്‍ത്തിക വിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ തൃക്കാര്‍ത്തിക പുരസ്‌കാരംസംഗീത സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാറിന് സംഗീതമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു.

കാര്‍ത്തികവിളക്ക് ദിനമായ നവംബര്‍ 27 വൈകുന്നേരം ക്ഷേത്ര സരസ്വതി മണ്ഡപത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

കാര്‍ത്തിക വിളക്കിനോടനുബന്ധിച്ച് നവംബര്‍ 20നാണ് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നവംബര്‍ 20 മുതല്‍ വിവിധ സംഗീത പരിപാടികള്‍ അരങ്ങേറിയിരുന്നു.

അവസാന ദിവസമായ ഇന്ന് സുനില്‍ തിരുവങ്ങൂര്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചനയും, കാവാലം ശ്രീകുമാറിന്റെ സംഗീതക്കച്ചേരിയും നടക്കും.