കൊയിലാണ്ടിയില്‍ ഓട്ടോതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്


കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ ഓട്ടോതൊഴിലാളികളുടെ മിന്നല്‍പണിമുടക്ക്. ഇന്ന് രാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് പണിമുടക്ക്.

രാത്രികാല സര്‍വ്വീസുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തമ്മില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് കൊയിലാണ്ടി എസ്.ഐ കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷകള്‍ രാത്രികാല സര്‍വ്വീസ് നടത്തരുത് എന്ന് കര്‍ശനമായി ഓട്ടോ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ആരോപിച്ചാണ് മിന്നല്‍മുടക്കിന് ആഹ്വാനം ചെയ്തത്‌.

റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിനിറങ്ങി വരുന്ന യാത്രക്കാരും ദീര്‍ഘദൂര ബസുകളില്‍ വരുന്നവരും വീടുകളിലേക്ക് പോവാന്‍ കൂടുതലായും ഉപയോഗിക്കുന്നത് ഓട്ടാറിക്ഷകളെയാണ്. അതുകൊണ്ടുതന്നെ മിന്നല്‍പണിമുടക്ക് ആരംഭിച്ചതോടെ രാത്രിയില്‍ നഗരത്തില്‍ എത്തിയവര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.