‘വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും’ തെങ്ങില്‍ത്താഴെക്കാര്‍ക്കിനി വായനക്ക് കുറവ് വേണ്ട; സാഗര്‍ ലൈബ്രറി &റീഡിങ് റൂം ഒരുങ്ങി


കൊയിലാണ്ടി: മുന്‍സിപ്പാലിറ്റിയിലെ ഒന്‍പതാം വാര്‍ഡിലുള്ളവര്‍ക്ക് ഇനി പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കാം. വിയ്യൂര്‍ തെങ്ങില്‍ താഴെ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.

സാഗര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ ഉദ്ഘാടനം പ്രശസ്ത അഭിനേതാവും, സംവിധായകനുമായ ഉമേഷ് കൊല്ലം ഇന്ന് രാവിലെ 11.30ന് നിര്‍വഹിച്ചു. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

കരുണന്‍ പുസ്തകഭവന്‍, ശശികുമാര്‍ എ.വി, കരുണന്‍ മാസ്റ്റര്‍ വീക്ഷണം കലാവേദി, രവി ചിത്രലിപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലൈബ്രറി സെക്രട്ടറി സുനില്‍. കെ സ്വാഗതവും, സന്ദീപ് കുമാര്‍.കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും, വിവിധ കലാപരിപാടികളും അരങ്ങേറി.

summary: library started at thengil thaazhe