നമുക്ക് കൈകോര്‍ക്കാം, ഷിഗിലിനുവേണ്ടി; ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മഞ്ഞക്കുളം സ്വദേശിയായ യുവാവിനെ സഹായിക്കാം


മേപ്പയ്യൂര്‍: ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മഞ്ഞക്കുളം സ്വദേശിനി സുമനസുകളുടെ സഹായം തേടുന്നു. വടക്കേ കാട്ടില്‍ പുതിയോട്ടില്‍ ഷിഗില്‍ (32) ആണ് നാട്ടുകാരുടെ സഹായം തേടുന്നത്. എത്രയും പെട്ടെന്ന് കരള്‍മാറ്റിവെച്ചാല്‍ മാത്രമേ ഷിഗിലിന്റെ ജീവന്‍ രക്ഷിക്കാനാവൂ.

[id1]

നിര്‍ധന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഷിഗില്‍. നഴ്‌സറിയില്‍ പഠിക്കുന്ന കൊച്ചുകുട്ടിയുടെ അച്ഛനുമാണ് ഷിഗില്‍. ഷിഗിലിന് കരള്‍ നല്‍കാന്‍ അമ്മ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി 35ലക്ഷം രൂപ ചെലവ് വരും. ഇത് കണ്ടെത്താനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

അക്കൗണ്ട് വിശദാംശങ്ങള്‍