Tag: Meppayur

Total 15 Posts

മേപ്പയ്യൂരിന്റെ കായികപ്പെരുമയ്ക്ക് മുതല്‍ക്കൂട്ടാവാന്‍ മിനി സ്റ്റേഡിയം; വിളയാട്ടൂരിലെ പുതിയേടത്ത് കുന്നില്‍ പൊതുകളിസ്ഥലം ഒരുങ്ങുന്നു

മേപ്പയ്യൂര്‍: ഗ്രാമ പഞ്ചായത്തിന് വിളയാട്ടുരിലെ പുതിയേടത്ത് കുന്നില്‍ പൊതു കളിസ്ഥലം ഒരുങ്ങുന്നു. ദേശീയ തലത്തില്‍ വരെ പ്രാതിനിധ്യമുള്ള മേപ്പയ്യൂരിന്റെ കായിക പെരുമയുടെ തുടര്‍ച്ചക്ക് ഈ കളിസ്ഥല ഉപകരിക്കും. ഓരോ വാര്‍ഡിലും പ്രാദ്രശിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കളിസ്ഥലം ഒരുക്കുക എന്നതാണ് പഞ്ചായത്തിന്റെ നയം. വിളയാട്ടൂരില്‍ നിര്‍മ്മിക്കുന്ന കളിസ്ഥലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍

136ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷ ടീച്ചര്‍ക്ക് യാത്രയയപ്പും; വിപുലമായ പരിപാടികളോടെ മേപ്പയ്യൂര്‍ വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വിളയാട്ടൂര്‍ ഗവര്‍മെന്റ് എല്‍.പി.സ്‌കൂള്‍ 136 മത് വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷ ടീച്ചര്‍ക്കുള്ള യാത്രയയപ്പും വിപുലമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. ചടങ്ങില്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എന്‍.സി.ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് ജെയിന്‍

ശാസ്ത്രലോകത്തിന് പുതിയ ഇനം സൂക്ഷ്മജീവിയെ പരിചയപ്പെടുത്തി കുസാറ്റ്; ഗവേഷകരില്‍ മേപ്പയ്യൂര്‍ സ്വദേശി വിഷ്ണുദത്തനും

കൊയിലാണ്ടി: ഇന്ത്യയില്‍ ആദ്യമായി പുതിയ ഇനം മറൈന്‍ ടാര്‍ഡിഗ്രേഡ് (ജലക്കരടി) ജീവിയെ കണ്ടെത്തിയ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സംഘത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയും. മേപ്പയ്യൂര്‍ സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി വിഷ്ണുദത്താണ് ഈ ഉദ്യമത്തില്‍ പങ്കാളിയായി നാടിന് അഭിമാനമായത്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള മറൈന്‍ ബയോളജി വിഭാഗം തിഴ്നാട് തീരങ്ങളിലുള്ള സര്‍വേകളിലാണ് ഈ നവജാതിയെ

ജോലി അന്വേഷിക്കുകയാണോ? മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്: വിശദാംശങ്ങള്‍ അറിയാം

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. വി.എച്ച്.എസ്. ഇ വിഭാഗത്തില്‍ കെമിസ്ട്രി (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം.ആര്‍ ഡി എ , വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അഭിമുഖം മെയ് 30 ചൊവ്വാഴ്ച 10 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത

കൊഴുക്കല്ലൂരിലെ മക്കാട്ട് ഇല്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്; രജത ജൂബിലി പരിപാടികള്‍ മെയ് ഒമ്പതിന്

മേപ്പയൂര്‍: കൊഴുക്കല്ലൂരിലെ മക്കാട്ട് ഇല്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. അധ്യാപകനും സാമുഹ്യപരിഷ്‌ക്കര്‍ത്താവുമായിരുന്ന എ.എസ്.നമ്പൂതിരിപ്പാട് കവിയും സംഗീതജ്ഞനും ജ്യോതിഷ പണ്ഡിതനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് രൂപീകരിച്ച എം.എസ്.ഫൗണ്ടേഷന്‍ ഇന്നും സാമു ഹിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്നു. എം.എസ് നമ്പൂതിരിപ്പാടിന്റെ രജത ജൂബിലി വിപുലമായാണ് ഇത്തവണ ആചരിക്കുന്നത്. ഇതോട് അനുബന്ധി ച്ചുള്ള വിവിധ പരിപാടികള്‍ക്കു നാളെ

സസ്പെന്‍സും സംശയങ്ങളും ബാക്കി; മാസങ്ങള്‍ക്ക് മുമ്പ് മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കുമായി അന്വേഷണ സംഘം ഗോവയില്‍ നിന്നും വടകരയെത്തി

മേപ്പയ്യൂര്‍: മേപ്പയൂരിൽ നിന്നും കാണാതായ ദീപകിനെ വടകരയിലെത്തിച്ച് ക്രെെംബ്രാഞ്ച്. ​ഗോവയിൽ നിന്നാണ് ദീപക്കിനെയും കൊണ്ട് സംഘം വടകരയിലെത്തിയത്. വടകര ജില്ലാ ക്രൈബ്രാഞ്ച് ഓഫിസിലേക്കാണ് ദീപക്കിനെ എത്തിച്ചിരിക്കുന്നത്. ദീപക്കിന്റെ അമ്മയും സഹോദരിയും അല്പം മുന്‍പ് ഇവിടെ എത്തിയിട്ടുണ്ട്. ദീപക്കിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറാനാണ് സാധ്യത. ഇന്നലെ ഉച്ചയോടെയാണ് ദീപക്കുമായി അന്വേഷണ സംഘം ഗോവയില്‍ നിന്നും

മേപ്പയൂരില്‍ നിന്ന് കാണാതായായ ദീപക് ഗോവയിലെത്തിയത് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം; യുവാവുമായി അന്വേഷണസംഘം നാട്ടിലേക്ക്

കൊയിലാണ്ടി: മേപ്പയൂരിലെ ദീപകിനായി കേരളത്തില്‍ നിന്നു ഗോവയിലേക്ക് പോയ അന്വേഷണസംഘം ഇന്ന് ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗോവ പേലീസ് അന്വേഷണസംഘത്തിന് ദീപകിനെ വിട്ടുകൊടുക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. ആറു മാസം മുമ്പാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണ്മാനില്ലെന്ന അമ്മയുടെ പരാതില്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസന്റെ നേതൃത്വത്തിലാണ്

മേപ്പയ്യൂർ സ്വദേശി ദീപക്കിനെ കണ്ടെത്തിയത് ഹോട്ടലിൽ കഴിയവെ; യുവാവിനായി ​ഗോവയിലേക്ക് പോയത് എസ്.ഐ ഉൾപ്പെട്ട അഞ്ചം​ഗം സംഘം, നാളെ നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്

മേപ്പയ്യൂർ: ​ഗോവയിലെ പനാജിയിൽ നിന്നാണ് ദീപകിനെ ​ഗോവ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്. ഏറെ ദുരൂഹത ഉയർത്തിയ തിരോധാനമായിരുന്നു ദീപക്കിന്റേത്. ഗള്‍ഫില്‍ ജോലി

വിളയാട്ടൂര്‍ ജി.എല്‍.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ മേപ്പയ്യൂര്‍ പൊട്ടന്‍കണ്ടി ബാലന്‍ ആവട്ടാട്ട് അന്തരിച്ചു

മേപ്പയൂര്‍: പൊട്ടന്‍ കണ്ടി ബാലന്‍ മാസ്റ്റര്‍ ആവട്ടാട്ട് അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂളിലെ അധ്യാപകനായി വിമരമിച്ചതാണ്. പരേതരായ കാരയില്‍ രാമുണ്ണിക്കുറുപ്പിന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: റീത്ത. മക്കള്‍: പി.കെ.പ്രിയേഷ് കുമാര്‍ (പ്രസിഡന്റ്, മേപ്പയൂര്‍ പ്രസ്സ് ക്ലബ്, റിപ്പോര്‍ട്ടര്‍, എന്‍ലൈറ്റ് ന്യൂസ് ചാനല്‍, ചെയര്‍മാന്‍ ജനാധിപത്യ വേദി), ഷൈലേഷ്‌കുമാര്‍, എ.സുബാഷ് കുമാര്‍ (അധ്യാപകന്‍, ജി.വി

മേപ്പയ്യൂര്‍ കൂനംവള്ളിക്കാവിലെ ദീപക്കിന്റെ തിരോധാനം; അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന്, കാണാതായശേഷം ഒരു ദിവസം കോഴിക്കോട് മാവൂര്‍ റോഡിലെത്തിയെന്ന് കണ്ടെത്തല്‍

മേപ്പയ്യൂര്‍: മേപ്പയൂര്‍ കൂനം വള്ളിക്കാവ് വടക്കേടത്ത്കണ്ടി ദീപക്കിന്റെ (32) തിരോധാനം സംബന്ധിച്ച കേസ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ദീപക്കിന്റെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്നാണ് തീരുമാനം. ദീപക്കിനെ കാണാതായതുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് ദീപക്കിന്റെ അമ്മ ശ്രീലത