‘തൊഴില്‍ മേഖലയുടെ അരക്ഷിതാവസ്ഥ ഇടതു സര്‍ക്കാരിന്റെ സംഭാവന’; യു.ഡി.ടി.എഫ് നേതൃസംഗമം വടകരയില്‍


Advertisement

വടകര: തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്തക്ക് കാരണം പിണറായി സര്‍ക്കാറിന്റെ സമീപനമാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി പറഞ്ഞു. വടകരയിലെ യു.ഡി.ടി.എഫ് നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

ക്ഷേമ പെന്‍ഷനടക്കമുള്ള പദ്ധതികളെല്ലാം അട്ടിമറിച്ചു. അംശാദായം അടച്ച തൊഴിലാളികള്‍ ആനുകൂല്യത്തിന്
യാചിക്കേണ്ട അവസ്ഥയുണ്ടാക്കി. ഇതിനെതിരെയുള്ള ജനവിധിയാകും ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സി.പി.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ രഞ്ജിത്ത് കണ്ണോത്ത് വി.വി.ദിനേശ്, റഫീഖ് കായക്കൊടി, ആര്‍.പി.രവീന്ദ്രന്‍, ഫസലു പുതുപ്പണം എന്നിവര്‍ സംസാരിച്ചു.

Advertisement