പൊതുവിദ്യാലയങ്ങള്‍ സമത്വത്തിന്റെ അടയാളം: അരിക്കളം എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് ഷാഫി പറമ്പില്‍


അരിക്കുളം: പൊതുവിദ്യാലയങ്ങള്‍ സമഭാവനയും സമത്വവും പുലരുന്ന കേന്ദ്രങ്ങളാണെന്ന് ഷാഫി പറമ്പില്‍ എം.പി. ഇവിടങ്ങളില്‍ സാമ്പത്തിക വേര്‍തിരിവില്ലാതെ വിവിധ ജാതിമത വിഭാഗത്തില്‍ പെട്ട കുട്ടികള്‍ പഠിതാക്കളായെത്തുന്നു. ഇത്തരം വിദ്യാലയങ്ങളിലൂടെയാണ് മൂല്ല്യബോധവും നേതൃഗുണവുമുള്ള തലമുറ വളര്‍ന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതേതര ബോധമുള്ള, ഒരുമയുടേയും സ്‌നേഹത്തിന്റെയും സന്ദേശവാഹകരായി വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. അരിക്കുളം എല്‍.പി.സ്‌ക്കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടത്തില്‍ സ്മാര്‍ട്ട ക്ലാസ്‌റൂം സജ്ജമാക്കുന്നതിനുള്ള സഹായം ലഭ്യമാക്കുമെന്ന് എം.പി. ഉറപ്പുനല്‍കി.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.രജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, എ.ഇന്ദിര, കെ.ബിനി, പ്രധാനാധ്യാപകന്‍ ഡി.ആര്‍.ഷിംജിത്ത്, വി.വി.എം.ബഷീര്‍, മാനേജ്‌മെന്റ് പ്രതിനിധി പി.മജീദ് മാസ്റ്റര്‍, ലത.കെ പൊറ്റയില്‍, ഇ.രാജന്‍ മാസ്റ്റര്‍, എടവന രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ നീലാംബരി, എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍, എസ്.എസ്.ജി. കണ്‍വീനര്‍ സി.രാധ, പി.ടി.എ. പ്രസിഡണ്ട് ടി.കെ.പ്രേമന്‍, പി.സി.സന്ദീപ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. വിദ്യാലയത്തില്‍ പുതുതായി ആരംഭിക്കുന്ന റോളര്‍ സ്‌കേറ്റിംഗിന്റെ ഫ്‌ളാഗ് ഓണ്‍ കര്‍മം എം.പി നിര്‍വ്വഹിച്ചു. ഓള്‍ കേരള ടാലന്റ് സര്‍ച്ച് എക്‌സാമിനേഷനില്‍ റാങ്ക് കരസ്ഥമാക്കിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണ കര്‍മവും നടന്നു.

Summary: Laying the foundation stone for the newly constructed building at Arikalam LP School