‘കേന്ദ്ര അവഗണനയ്‌ക്കെതിരെ പോരാടുക, നവകേരളത്തിനായ് അണിചേരുക’; മുദ്രാവാക്യവുമായി കെ.എസ്.ടി.എ മേലടി സബ് ജില്ലാ സമ്മേളനത്തിന് പയ്യോളിയില്‍ തുടക്കമായി


Advertisement

തിക്കോടി: ‘കേന്ദ്ര അവഗണനക്കെതിരെ പോരാടുക. നവകേരളത്തിനായ് അണിചേരുക ‘ എന്ന മുദ്രാവാക്യമുയത്തി കെ.എസ്.ടി.എ മേലടി സബ്ജില്ലാ സമ്മേളനത്തിന് ടി.എസ്.ജി.വി.എച്ച് എസ്.എസ് പയ്യോളിയില്‍ തുടക്കമായി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സ. പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

Advertisement

സ്വാഗത സംഘം ചെയര്‍മാന്‍ പി.ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു. സബ്ജില്ലാ പ്രസിഡണ്ട് പി.രമേശന്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. സബ്ജില്ലാ സെക്രട്ടറി പി.അനീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഡി.കെ.ബിജു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Advertisement
Advertisement