ബജറ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആര്‍.ടി.സി; ഓണം അവധിക്കാലത്തിനി കുറഞ്ഞ ബജറ്റില്‍ കോഴിക്കോടു നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്രാപോകാം


കോഴിക്കോട്: ഓണം വെക്കേഷനിങെത്താറായി. ഇത്തവണ എന്താ പ്ലാന്‍? ഒരു ടൂര്‍പോയാല്‍ കൊള്ളാമെന്നുണ്ടോ? എന്നാലിതാ കുറഞ്ഞ ചെലവില്‍ ഓണത്തിന് ടൂര്‍ പോകാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരുമിച്ചും കൂട്ടായും യാത്രചെയ്യാം. ഇതിനായി കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ പദ്ധതി തയാറാക്കി.

സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ആതിരപ്പിള്ളി, വാഴച്ചാല്‍, തുണ്ടൂര്‍മുഴി, മൂന്നാര്‍ 1900 രൂപ, വാഗമണ്‍ കുമരകം 3750 രൂപ, മലക്കപ്പാറ 900 രൂപ, നെല്ലിയാമ്ബതി 1250 രൂപ, പൂക്കോട്, തുഷാരഗിരി, എന്‍ ഊര്, കാരാപ്പുഴ ഡാം, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് കണ്ണൂര്‍ 1450 രൂപ, നെഹ്‌റു ട്രോഫി വള്ളംകളി 1050 രൂപ, അറബിക്കടലില്‍ ഒരു കപ്പല്‍യാത്ര 3450 രൂപ, കോഴിക്കോട് ജില്ലയെ അറിയാന്‍ ഇരിങ്ങല്‍ ഗ്രാമം, അകലാപ്പുഴ ബോട്ട് സര്‍വിസ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

മുന്‍കൂട്ടി ബുക്ക് ചെയ്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മിതമായ നിരക്കില്‍ യാത്ര ഒരുക്കാന്‍ കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ ഒരുങ്ങി കഴിഞ്ഞതായി കോഴിക്കോട് ജില്ല കോഓഡിനേറ്റര്‍ പി.കെ. ബിന്ദു അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9544477954, 98461007 28, 9961761708 നമ്പറില്‍ ബന്ധപ്പെടാം.

summary: KSRTC with budget tourism package