ഒരു ദിവസം കൊണ്ടു വയനാട്ടിലെ കാടുകളിലൂടെ ചുറ്റിഅടിച്ചാലോ? അതും വെറും മൂന്നൂറ് രൂപയ്ക്ക്; ബജറ്റ് ടൂറിസം സർവ്വീസുമായി കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങൾ അറിയാം
കാനനപാതകളിലൂടെ വയനാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടൊരു കെ.എസ്.ആര്‍.ടി.സി യാത്ര, അതും വെറും മുന്നൂറ് രൂപയ്ക്ക്. മാനന്തവാടിയിലാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ ബജറ്റ് ടൂറിസം സർവ്വീസ് ആരംഭിക്കുന്നത്. മാനന്തവാടി, തോല്‍പ്പെട്ടി, തിരുനെല്ലി, ബാവലി എന്നീ പ്രദേശങ്ങളിലൂടെയാണ് ഈ മനോഹരമായ യാത്രയൊരുങ്ങുന്നത്.
രാവിലെ 5:30 ന് മാനന്തവാടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 9.30 ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിബിഡവനത്തില്‍ പ്രവേശിക്കാതെ റോഡിന് ഇരുവശവും വനമുള്ള പ്രദേശങ്ങളിലൂടെയായിരിക്കും യാത്ര മുന്നോട്ട് പോകുക. മാനന്തവാടി- തോല്‍പ്പെട്ടി, മാനന്തവാടി-തിരുനെല്ലി, മാനന്തവാടി- ബാവലി എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് രാത്രി 09:30 ന് മാനന്തവാടിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ സഫാരിയില്‍ ഒരു സീറ്റിന് 300 രൂപയാണ് ടിക്കറ്റായി ഈടാക്കുന്നത്. സുരക്ഷിതവും സന്തോഷകരവും സുഖകരവുമായ വയനാടന്‍ യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ അറിയിച്ചു.
കടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുമായി 7560855189, 9446784184 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇ.മെയില്‍ [email protected], [email protected]. വാട്‌സ്ആപ്പ്: 91886 19368.
Summary: KSRTC with budget tourism service in Wayanad