തവിട് പോകാത്ത അരികൾ, വിവിധ തരം ശർക്കരകൾ, ഒപ്പം ജൈവ ഉൽപ്പന്നങ്ങളും; കൊയിലാണ്ടിയിൽ സ്റ്റാളുമായി ക്യഷിശ്രീ


കൊയിലാണ്ടി: നഗരസഭ ഓണം ഫെസ്റ്റ് നാഗരികത്തിൽ ആരംഭിച്ച ക്യഷിശ്രീയുടെ സ്റ്റാൾ മുൻ എം.എൽ.എ പി വിശ്വൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമായി വ്യത്യസ്തങ്ങളായ നെൽകൃഷിയും മറ്റ് സമ്മിശ്ര കൃഷികളും കൃഷി വ്യാപനത്തിനായ് പ്രചാരണ പരിപാടികളുമാണ് കൃഷി ശ്രീകാർഷിക സംഘം സംഘടിപ്പിക്കുന്നത്.

നാടൻ ഉൽപന്നങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ, മറയൂർ ശർക്കര, നാടൻ നെയ്യ്, ജൈവ ശർക്കര, തവിട് പോകാത്ത അരികൾ തുടങ്ങി ഒട്ടനവധി ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിൽപ്പനക്കുമായി സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ആ​ഗസ്റ്റ് 19- മുതൽ 28 വരെ കൊയിലാണ്ടി ടൗൺ ഹാളിലാണ് ഫെസ്റ്റ് നടക്കുന്നത്.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അ‍ഡ്വ. കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ അജിത്ത്, കെ ഷിജു, കൗൺസിലർ കെ.എം നന്ദനൻ, സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ, കൃഷി ശ്രീ പ്രസിഡൻ്റ് പ്രമോദ് രാരോത്ത്, സെക്രട്ടറി രാജഗോപാൽ, ഹരീഷ് പ്രഭാത്, വി.പി ഷിജു തുടങ്ങിയവർ പങ്കെടുത്തു.

summary: Krishishree with a stall in Koyilandy onam fest