വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം മാറ്റി വച്ചു; പുതുക്കിയ തീയ്യതി അറിയാം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഉപജില്ല സ്കൂൾ കലോത്സവ തീയതിയിൽ മാറ്റം. നവംബർ 14, 15, 16, 17 തിയ്യതികളിലേക്കാണ് കലോത്സവം മാറ്റിയത്. സാങ്കേതിക കാരണങ്ങളാലാണ് മുൻപ് പറഞ്ഞിരുന്ന തീയതിയിൽ കലോത്സവം നടത്താൻ സാധ്യമല്ലാത്തത്.

ഒക്ടോബർ 31, നവംബർ 2, 3, 4 തീയതികളിൽ നടത്തും എന്ന് അറിയിച്ചിരുന്നു കലോത്സവമാണ് പുതുക്കിയ തീയതിയിലേക്ക് മാറ്റിയത്. സോഫ്റ്റ് വെർ അപ്ഡേഷന് മൂലമാണ് മുൻകൂട്ടി നിശ്ചയിച്ച തീയ്യതിയിൽ കലോത്സവം നടത്താൻ സാധിക്കാത്തത് എന്ന് അറിയിച്ചതായി അധ്യാപകർ പറഞ്ഞു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയാണ് കലോത്സവത്തിന് വേദിയാവുക.

കൊവിഡ് കെടുത്തിയ കലാവിരുന്നിന് ഏറെ അവശേകരമായ തിരിച്ചു വരവൊരുക്കാൻ കാത്തിരിക്കുകയാണ് കുരുന്നുകൾ. സ്‌കൂൾ, ഉപജില്ല, റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കുശേഷം അടുത്ത വ‌ർഷം ജനുവരി മൂന്ന് മുതൽ എട്ടുവരെ കോഴിക്കോടാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ഒരുക്കിയിരിക്കുന്നത്.