കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ദേവനന്ദ അന്തരിച്ചു


കൊയിലാണ്ടി: കാപ്പാട് വികാസ് നഗർ ഞേറങ്ങാട്ട് ദേവനന്ദ  അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു മരണം.
പതിനേഴ് വയസ്സായിരുന്നു.

കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്ററിസ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. കരുണന്റെയും കുമാരിയുടെയും മകളാണ്. സഹോദരി: അരുണിമ.

സംസ്കാരം നാളെ നടക്കും.


Related News: ദേവനന്ദയുടെ ആകസ്മിക വിയോഗം: പന്തലായനി ഗവ ഹയർ സെക്കന്ററി സ്കൂളിന് നാളെ അവധി