കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (കെ.ഒ.എം.പി.സി.ഒ.എസ്) ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ഓഫീസ് എം.എൽ.എ കാനത്തിൽ ജമീലയാണ് ഉദ്ഘാടനം ചെയ്തത്.

സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.സത്യൻ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ കൗണ്ടർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി.വിശ്വൻ മാസ്റ്റർ ആലിക്കോയയിൽ നിന്നും നിക്ഷേപം സ്വീകരിച്ചു. പി.രത്നവല്ലി ടീച്ചർ സോഫ്റ്റ്‍വെയർ ലോഞ്ചിങ് നടത്തി.

കൗൺസിലർ എ.ലളിത, ടി.കെ.ചന്ദ്രൻ, ഇ.കെ.അജിത്ത്, വി.പി.ഇബ്രാഹിംകുട്ടി, വായനാരി വിനോദ് എന്നിവർ ആശംസകളർപ്പിച്ചു. സെക്രട്ടറി എം.ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സി.കെ.മനോജ് സ്വാഗതവും ടി.മോഹനൻ നന്ദിയും പറഞ്ഞു.

വ്യാപാരത്തിന്റെയും സംസ്കാരത്തിന്റെയും ഖ്യാതി ചരിത്ര രേഖകളിൽ എഴുതപ്പെട്ട കൊയിലാണ്ടിയുടെ വിവിധങ്ങളായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ വിവിധ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് കെ.ഒ.എം.പി.സി.ഒ.എസ് ലക്ഷ്യമിടുന്നത്. ഇതിനായി ബാങ്കിങ്, ഇവന്റ് മാനേജ്മെന്റ്, ടൂറിസം ആന്റ് ട്രാവലിങ് ഫെസ്റ്റുകളുടെ സംഘാടനം, ലേബർ കോൺട്രാക്റ്റ് ഏജൻസി സർവ്വീസ്,
മാർക്കറ്റിഗ്, കൺസ്യൂമർ സ്റ്റോർസ്, ഹോം സർവ്വീസസ് തുടങ്ങിയ വ്യത്യസ്തങ്ങളായ പദ്ധതികളാണ് കെ.ഒ.എം.പി.സി.ഒ.എസ് ലക്ഷ്യമിടുന്നത്.