കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം; ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം, വാഹനങ്ങൾ കടന്നു പോകേണ്ടത് ഇപ്രകാരം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8 മണി വരെയാണ് ഗതാഗത നിയന്ത്രണം.

വടകര ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഹനങ്ങൾ പയ്യോളി പേരാമ്പ്ര, ഉള്ള്യേരി പാവങ്ങാട് വഴി .കോഴിക്കോടെക്ക് പോകണം, കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട്, ഉള്ള്യേരി വഴി പോകണം.

വടകരയിൽ നിന്നും കൊയിലാണ്ടിയിലെക്ക് വരുന്ന ബസ്സുകൾ 17 മൈൽ സിൽ നിർത്തി ആളെ ഇറക്കി പോകണം. വടകര ഭാഗത്തു നിന്നു വരുന്ന വലിയ ടാങ്കർ വാഹനങ്ങൾ ബൈപ്പാസ് നിർമ്മാണ സ്ഥലങ്ങളിൽ നിർത്തിയിടണം കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ലോക്കൽ ബസ്സുകൾ കൊല്ലം പെട്രോൾ പമ്പിനു സമീപം നിർത്തി ആളെ ഇറക്കി തിരിച്ചു പോകണം,

കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തും വരുന്ന ട്രക്ക് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പുതിയ ബൈപ്പാസ് നിർമ്മാണമായി ബന്ധപ്പെട്ട ഒഴിഞ്ഞ സ്ഥലങ്ങൾ മാറ്റി ഇടാനും നിർദ്ദേശം കൊയിലാണ്ടി സി.ഐ മെൽവിൻ ജോസ് അറിയിച്ചു.