കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) 2024- 2025 റഗുലര്‍ ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org. എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 27 വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

200 രൂപയാണ് അപേക്ഷാ ഫീസ്. പ്രവേശനത്തിനുള്ള യോഗ്യത, പ്രവേശന പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ https://kscsa.org. ലഭ്യമാണ്. പാലോളി കമ്മറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം സ്ഥാപിതമായ പൊന്നാനി ഐ.സി. എസ്. ആറിലെ 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ് സി/എസ്. ടി വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഫോണ്‍ – 0494 2665489, 8281098868.