കൊയിലാണ്ടിയുടെ സ്വന്തം കലാകാരന് സ്‌നേഹത്തിന്റെ പൊന്നാട; കലാമണ്ഡലം പുരസ്‌കാരം നേടിയ പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ മുചുകുന്ന് പത്മനാഭനെ ആദരിച്ച് കോണ്‍ഗ്രസ്


കൊയിലാണ്ടി: കലാമണ്ഡലം പുരസ്‌കാരം നേടിയ കൊയിലാണ്ടിയിലെ പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ മുചുകുന്ന് പത്മനാഭനെ ആദരിച്ച് കോണ്‍ഗ്രസ്. മൂടാടി മണ്ഡലത്തിലെ കണ്ടിയില്‍ മീത്തല്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) ആണ് അദ്ദേഹത്തെ ആദരിച്ചത്.

ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്‌കരന്‍ മുചുകുന്ന് പത്മനാഭന് ഉപഹാരം സമ്മാനിച്ചു. സി.യു.സി ഭാരവാഹി എ.രൂപേഷ് പൊന്നാട അണിയിച്ചു. പി.രാഘവന്‍, കെ.പി.രാജന്‍, രഞ്ജിത്ത് കണ്ടിയില്‍, രജി സജേഷ്, കെ.എം.ശ്രീവള്ളി, ഷൈജു, അതുല്യ രാജന്‍, നിമിഷ എന്നിവര്‍ സംബന്ധിച്ചു.

ചിത്രങ്ങൾ കാണാം: