മഹാകവി വളളത്തോള്‍ ഓര്‍മദിനത്തില്‍ അനുസ്മരവും കവിതാലാപനവും സംഘടിപ്പിച്ച് കീഴരിയൂര്‍ വളളത്തോള്‍ ഗ്രന്ഥശാല


കീഴരിയൂര്‍: മഹാകവി വളളത്തോളിന്റെ ഓര്‍മ്മദിനത്തില്‍ ഛായാപടത്തിന് മുന്‍പില്‍ പുഷ്പ്പാര്‍ച്ചന നടത്തി കീഴരിയൂര്‍ വളളത്തോള്‍ ഗ്രന്ഥശാല. വള്ളത്തോള്‍ അനുസ്മരണം, വള്ളത്തോള്‍ കവിതാലാപനം എന്നിവയും സംഘടിപ്പിച്ചു.

ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സി.കെ. ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷൈമ മോള്‍ കവിത അവതരിപ്പിച്ചു. ലിനീഷ് എ.കെ, ഗ്രീഷ്മ ഗിരീഷ്, ഇ.എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.